എകെജി സെന്റർ ആക്രമണം: ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി
NewsKeralaCrime

എകെജി സെന്റർ ആക്രമണം: ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: എകെജി സെന്ററിൽ ബോംബ് എറിഞ്ഞ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് പ്രതിയെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. എന്നാൽ പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ ഉടമ ആരെന്ന് വ്യക്തമാക്കിയിട്ടില്ല. സ്ഫോടക വസ്തുവിനെ സംബന്ധിച്ചും പ്രതി കൃത്യമായ മറുപടി നൽകുന്നില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് എകെജി സെന്ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഭവം കഴിഞ്ഞ് ഡിയോ സ്കൂട്ടറിലാണ് ജിതിൻ ഗൗരീശ പട്ടത്തെത്തിയത്. അവിടെ നിന്നും ഒരു കാറിൽ കയറിയാണ് പ്രതി രക്ഷപ്പെട്ടതെന്നും ക്രൈബ്രാഞ്ച് വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും അന്വേഷണസംഘം പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു വന്നിരുന്നു.

Related Articles

Post Your Comments

Back to top button