
അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര കഥാപാത്രമായി വെള്ളിത്തിരയിലെത്തും. മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജിനെയാണ് ഇക്കുറി അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയായിരിക്കും ഇത്. ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്തി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
മറാഠിക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ‘ഛത്രപതി ശിവജി മഹാരാജിന്റെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. രാജ് താക്കറെ കാരണമാണ് എനിക്ക് ആ വേഷം ലഭിച്ചത്.’രാം സേതു’ എന്ന ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ‘രാം സേതു’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ അത്ര മികച്ച പ്രതികരണം നേടാനായിരുന്നില്ല,
Post Your Comments