Latest NewsNewsWorld
വെസ്റ്റ് ബാങ്കില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

ജെനിന്: വെസ്റ്റ് ബാങ്കില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ വെടിവയ്പിലാണ് ഷിരീന് അബു അക്ലേഹ്(51) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ജെനിന് അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ സേന പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
എന്നാല്‍ പലസ്തീന് നടത്തിയ വെടിവയ്പിലാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ വാദിക്കുന്നു. മറ്റൊരു മാധ്യമപ്രവര്‍ത്തകനും വെടിയേറ്റു. ജറുസലേമിലെ അല്‍ ഖുദ്സ് ദിനപത്രത്തില്‍ ജോലി ചെയ്യുന്നയാള്‍ക്കാണ് പരിക്കേറ്റത്.