നബി വിരുദ്ധ പരാമര്‍ശം: ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖയ്ദ
NewsNational

നബി വിരുദ്ധ പരാമര്‍ശം: ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖയ്ദ

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങള്‍ പ്രതിഷേധിച്ചതിന് പിന്നാലെ ഇന്ത്യക്ക് ഭീഷണിയുമായി അല്‍ ഖയ്ദ. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മുംബൈ, ഡല്‍ഹി എന്നിവടങ്ങളില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖയ്ദ മുന്നറിയിപ്പ് നല്‍കി. മുഹമ്മദ് നബിയുടെ മഹത്വത്തെ അവഹേളിച്ചവര്‍ ഫലത്തിനായി കാത്തിരിക്കണം.

ഇത്തരക്കാരെ ശരീരത്തില്‍ ബോംബ് വച്ച് കെട്ടി ജിഹാദികള്‍ പാഠം പഠിപ്പിക്കുമെന്ന് അല്‍ ഖയ്ദയുടെ ഭീഷണി സന്ദേശത്തില്‍ പറയുന്നു. അതേസമയം കത്ത് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയില്‍ അന്വേഷണത്തിനും ഉത്തരവിട്ടു.

Related Articles

Post Your Comments

Back to top button