മകന്റെ ജന്മദിനത്തില്‍ ഒരു മാസത്തെ ശമ്പളം സ്നേഹജാലകത്തിന് നല്‍കി കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ
NewsKerala

മകന്റെ ജന്മദിനത്തില്‍ ഒരു മാസത്തെ ശമ്പളം സ്നേഹജാലകത്തിന് നല്‍കി കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ

ആലപ്പുഴ: മകന്റെ ജന്മദിനത്തില്‍ തന്റെ ഒരുമാസത്തെ ശമ്പളം സ്നേഹജാലകത്തിന് നല്‍കി ആലപ്പുഴ ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ. ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായാണ് സ്നേഹജാലകം. കൃഷ്ണതേജയുടെ മകന്‍ ഋഷിത് നന്ദയില്‍ നിന്നും സ്നേഹജാലകം പ്രസിഡന്റ് എന്‍.പി. സ്നേഹജന്‍ ചെക്ക് ഏറ്റുവാങ്ങി. ദിവസേന 150 ഓളം പേര്‍ക്കാണ് സ്നേഹജാലകത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കുന്നത്. കലക്ടറുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ചടങ്ങ്.

ആലപ്പുഴ ജില്ല കലക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ശമ്പളം മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ സഹായമെന്ന രീതിയില്‍ കൈമാറുകയാണെന്നും അദ്ദേഹം അറിയിച്ചു. കൃഷ്ണതേജയുടെ ഭാര്യ രാഗദീപ, സ്നേഹജാലകം സെക്രട്ടറി ആര്‍. പ്രവീണ്‍, ട്രഷറര്‍ വി.കെ. സാനു, ജോയ് സെബാസ്റ്റിയന്‍, ജയന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button