CrimeEditor's ChoiceLatest NewsNationalNews

ശക്കർപൂറിൽ നടന്ന ഏ‌റ്റുമുട്ടലിൽ പിടികൂടിയ അഞ്ച് ഭീകരർക്കും ഐ എസ് ഐ ബന്ധം.

ന്യൂഡൽഹി / ഡൽഹി പൊലീസ് തിങ്കളാഴ്ച ശക്കർപൂറിൽ നടന്ന ഏ‌റ്റുമുട്ടലിനൊടുവിൽ പിടികൂടിയ അഞ്ച് ഭീകരർ പാക് ചാരസം ഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുള‌ള മയക്ക് മരുന്ന് കടത്തു കാരാണെന്ന് ഡൽഹി പൊലീസ്. ശക്കർപൂറിൽ ഏ‌റ്റുമുട്ടലിൽ പിടികൂ ടിയ അഞ്ച് ഭീകരരിൽ രണ്ട് പേർ പഞ്ചാബിൽ നിന്നും മൂന്ന് പേർ കാശ്‌മീരിൽ നിന്നുമുള‌ളവരാണെന്ന് പൊലീസ് പറഞ്ഞു.

കാശ്‌മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ഖാലിസ്ഥാൻ തീവ്ര വാദത്തെ ബന്ധിപ്പിക്കാനാണ് ഇവർ ശ്രമിച്ചു വന്നിരുന്നത്. മൂന്ന് പിസ്‌റ്റളുകൾ, രണ്ട് കിലോ ഹെറോയിൻ, ഒരു ലക്ഷം രൂപ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പഞ്ചാബിൽ നിന്നുള‌ള രണ്ടുപേർ ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ച ബൽവീന്ദർ സിംഗിനെ കഴിഞ്ഞ ഒക്‌ടോബറിൽ വധിച്ച കേസിൽ പ്രതികളാണ്. മൂന്ന് കാശ്‌മീർ സ്വദേശികൾക്ക് ഹിസ്‌ബുൾ മുജാഹിദ്ദീനുമായാണ് ബന്ധമുണ്ട്. തീവ്രവാദികൾ നോട്ടമിട്ടവരെ കൊലപ്പെടുത്താനാണ് പഞ്ചാബിൽ നിന്നുള‌ളവർ ലക്ഷ്യമിട്ടിരുന്നത്. കാശ്‌മീരിൽ നിന്നുള‌ളവർ ആവട്ടെ ലഹരി കടത്തതാണ് നടത്തി വന്നിരുന്നത്. കാശ്‌മീർ സ്വദേശികൾക്ക് പാകിസ്ഥാനിലും കാശ്‌മീരിലെ പാകിസ്ഥാൻ അധിനിവേശമുള‌ള യിടത്തും ശക്തമായ സ്വാധീനമുണ്ട്. ഇവർ ഇരുകൂട്ടരെയും ബന്ധിപ്പി ച്ച്‌ വന്നിരുന്നത് ഐ.എസ്.ഐ ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button