ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമി അനുവദിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
NewsKeralaLocal News

ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമി അനുവദിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

കണ്ണൂര്‍: സംസ്ഥാനത്ത് ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി അനുവദിക്കുമെന്നും പട്ടികജാതി പട്ടികവര്‍ഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച കരിമ്പക്കണ്ടി പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഭൂമി ലഭ്യമാക്കുന്ന ക്രമത്തില്‍ വാസയോഗ്യമായ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ 140 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും. പാര്‍പ്പിട പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനോടൊപ്പം ഈ മേഖലയിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ പയ്യാവൂരില്‍ നിന്ന് കരിമ്പക്കണ്ടി ആദിവാസി കോളനിയിലേക്ക് ആറ് കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്ന കോളനി നിവാസികളുടെ ദീര്‍ഘകാലത്തെ ദുരിത യാത്രയ്ക്കാണ് വിരാമമായത്.

Related Articles

Post Your Comments

Back to top button