വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ വീണ്ടും പോലീസിനെതിരെ ആരോപണം,പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് കുട്ടികളുടെ അമ്മ.

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ വീണ്ടും പോലീസിനെതിരെ ആരോപണം. ഇരകളുടെ കുടുംബാംഗങ്ങൾ ആണ് പൊലീസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കേസിൽ പുനർവിചാരണ അനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ച ശേഷം കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. രണ്ട് വനിത പൊലീസുകാർ ആണ് മൊഴിയെടുക്കാൻ എത്തിയത്. ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇത് എഴുതിയെടുത്തില്ലെന്നും അവർ പറഞ്ഞു. പുന്നല ശ്രീകുമാർ ചതിച്ചെന്നും മുഖ്യമന്ത്രിയുടെ കാൽ പിടിപ്പിച്ചെന്നും പെൺകുട്ടികളുടെ മാതാവ് വാർത്ത സമ്മേളനത്തിൽകുറ്റപ്പെടുത്തി. വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതികളെ വെറുതെ വിട്ട വിധിക്ക് ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ, ഇരുപത്തിയഞ്ചാം തിയതി മുതൽ കുട്ടികളുടെ അമ്മ വീട്ടിൽ സത്യാഗ്രഹ സമരം തുടങ്ങുകയാണ്.