
ജനീവ: ഇന്ത്യൻ നിർമിത ചുമമരുന്ന് കഴിച്ച് ഉസ്ബെകിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിനു പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഉസ്ബെക്കിസ്ഥാനില്‍ നിന്നും സിറപ്പിനെതിരായി വ്യാപകമായി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ഉത്പന്നങ്ങള്‍ നിരോധിച്ചത്. 2022 ഡിസംബര്‍ 22 നാണ് മരിയോണ്‍ ബയോട്ടെകിന്റെ രണ്ട് ഉത്പന്നങ്ങള്‍ക്ക് നേരെയുള്ള പരാതി ലഭിക്കുന്നത്.
ഉസ്ബെക്കിസ്താനിലെ കുട്ടികൾക്ക് ഈ മരുന്നുകൾ നൽകരുതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ആംബ്രൊനോൾ, ഡോക്-1 മാക്സ് എന്നീ മരുന്നുകൾക്കാണ് വിലക്ക്. ഡിസംബര്‍ 22 ന് മരിയോണ്‍ ബയോടെക് കമ്പനി നിര്‍മ്മിച്ച മരുന്നുകള്‍ കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബെക്കിസ്ഥാന് ആരോപിച്ചിരുന്നു.
Post Your Comments