മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപണം
NewsNational

മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപണം

ഫ്രാങ്ക്ഫര്‍ട്ട്: മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപണം. ഫ്രങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ലുഫ്താന്‍സ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് മന്നിനെ ഇറക്കി വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ആരോപണങ്ങളെ പാടെ തള്ളി ആം ആദ്മി പാര്‍ട്ടിയും ലുഫ്താന്‍സ എയര്‍ലൈന്‍സും രംഗത്തെത്തി.

പ്രാദേശിക സമയം 1.40ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് പുറപ്പെടേണ്ട ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ വിമാനം മൂന്ന് മണിക്കൂര്‍ വൈകി 4.30നാണ് പുറപ്പെട്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് മന്നിന്റെ യാത്ര മുടങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയെ ലുഫ്താന്‍സ വിമാനത്തില്‍ നിന്നിറക്കി വിട്ടത് മദ്യപിച്ച് നടക്കാനാവാത്ത അവസ്ഥയിലായിരുന്നെന്ന് സഹയാത്രികരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles

Post Your Comments

Back to top button