പോക്സോ കേസ് ഇരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം, അമ്പലവയല്‍ ഗ്രേഡ് എഎസ്ഐക്ക് സസ്‍പെന്‍ഷന്‍
NewsKerala

പോക്സോ കേസ് ഇരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം, അമ്പലവയല്‍ ഗ്രേഡ് എഎസ്ഐക്ക് സസ്‍പെന്‍ഷന്‍

വയനാട്: പോക്‌സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്‌ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.

പട്ടിക വര്‍ഗ വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. ഡിഐജി രാഹുൽ ആര്‍ നായർ സസ്പെൻഷൻ ഉത്തരവ് ഇട്ടു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button