അമ്പിളി ദേവിയുമായി വേർപിരിയുന്നു? ഇതിനൊന്നും മറുപടിയില്ല. ഞാൻ ഇത്തരത്തിൽ പണ്ടുമുതലേ പഴി കേൾക്കുന്ന വ്യക്തിയായതിനാൽ വലിയ ഫീൽ ഒന്നും ഇല്ലെന്ന് ആദിത്യൻ
നടി അമ്പിളി ദേവിയും ആദിത്യനും വേർപിരിയുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചില പ്രചാരണങ്ങൾ നടക്കുകയാണ്. ഇതിന് കാരണമായതാകട്ടെ അമ്പിളി ദേവി ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വീഡിയോയും.
മഴയെത്തും മുമ്പേ എന്ന ചിത്രത്തിലെ ‘കഥയായിതിന്നും സൂര്യൻ സ്വർണത്താമരയെ കൈവെടിഞ്ഞു. അറിയാതെ, ആരുമറിയാതെ ചിരിതൂകും താരകളറിയാതെ, അമ്പിളിയറിയാതെ, ഇളംതെന്നലറിയാതെ’ എന്ന വരികൾ ചേർത്തുകൊണ്ടുള്ള ഒരു വീഡിയോയ്ക്ക് ജീവിതം എന്ന അടിക്കുറിപ്പും നടി നൽകിയിരുന്നു. ഇതാണ് അമ്പിളിയും ആദിത്യനും പിരിയുന്നു എന്ന രീതിയിലുള്ള കിംവദന്തികൾക്ക് കാരണം.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദിത്യൻ. ‘ഇതിനൊന്നും മറുപടിയില്ല. അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്. കൂടുതൽ എന്തു പറയണം. ഞാൻ ഇത്തരത്തിൽ പണ്ടുമുതലേ പഴി കേൾക്കുന്ന വ്യക്തിയായതിനാൽ വലിയ ഫീൽ ഒന്നും ഇല്ല.
എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല. കുറേക്കാലമായി നൂറുകൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാൻ. കുറച്ചുകാലമേ അയിട്ടുള്ളു പുതിയ വർക്കുകൾ കിട്ടിത്തുടങ്ങിയിട്ട്. ജോലിചെയ്തിട്ട് കടങ്ങൾ വീട്ടണം, എന്തെങ്കിലും സേവ് ചെയ്യണമെന്നൊക്കെയാണ് ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.