
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വ്യോമഗതാഗതം സ്തംഭിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കയിലൊട്ടാകെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. എപ്പോള്‍ വ്യോമഗതാഗതം പുനഃ സ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.ബുധനാഴ്ച രാവിലെയാണ് സംഭവം. അമേരിക്കയിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ സിസ്റ്റത്തിലാണ് തകരാര്‍ കണ്ടെത്തിയത്.
ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയത്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ എയര്‍ മിഷന് സിസ്റ്റത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വ്യോമയാന മേഖലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നത്.
Post Your Comments