അമിത് ഷാ നാളെ ഗുവാഹത്തിയിലേക്ക്
NewsNationalPolitics

അമിത് ഷാ നാളെ ഗുവാഹത്തിയിലേക്ക്

ഗുവാഹത്തി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ അസമിലെ ഗുവാഹത്തിയി സന്ദര്‍ശിക്കും. ഇതിന് മുന്നോടിയായി ഗുവാഹത്തിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. 45,000ത്തോളം നിയമന ഉത്തരവുകളാണ് നാളെ വിതരണം ചെയ്യുന്നത്.

ദേശീയ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടലും നാളെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഗുവാഹത്തിയില്‍ എത്തുന്നത്. അതേസമയം സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നീക്കം. നിലവിലെ ഉത്തരവ് പ്രകാരം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരുന്നതിനോ മുദ്രാവാക്യം വിളികളും പ്രകടനവും നടത്തുന്നതിനും വിലക്കുണ്ട്.

വ്യക്തികളോ സംഘടനകളോ നഗരത്തില്‍ പ്രകടനം നടത്താനോ പക്ഷോഭം നടത്താനോ സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങളുടെ സമാധാനപരമായ സഞ്ചാരം, ഗതാഗതം, സാധാരണ പ്രവവര്‍ത്തനങ്ങള്‍, ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം എന്നിവ ഉറപ്പാക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും പോലീസ് കമ്മീഷണര്‍ ദിഗന്ത ബാര പുറത്ത് വിട്ട മുന്നറിയിപ്പില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button