
കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീർ സന്ദർശിക്കും . രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് സന്ദർശനം. രജൗരിയിലെ സ്ഥിതിഗതികൾ നേരിട്ട് വിശകലനം ചെയ്യുകയാണ് ലക്ഷ്യം.
ധാൻഗ്രിയിൽ ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കുന്ന ആഭ്യന്തരമന്ത്രി കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബാംഗങ്ങളെയും കാണും.രജൗരി ജില്ലയിലെ അപ്പർ ധാൻഗ്രി ഗ്രാമത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ഭീകരർ കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. സിവിലിയന്മാരുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ അവരുടെ വ്യക്തിത്വം സ്ഥിരീകരിച്ച് വെടിയുതിർക്കുകയായിരുന്നു.
ഇതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക് ജമ്മുവിലെ രാജ്ഭവനിൽ സിവിൽ അഡ്മിനിസ്ട്രേഷനിലെയും സുരക്ഷാ സ്ഥാപനത്തിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. വൈകുന്നേരം 4 മണിക്ക് ഡൽഹിയിലേക്ക് പോകും. സിആർപിഎഫ് രജൗരി പൂഞ്ച് മേഖലയിൽ അധിക സൈനികരെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments