കുടുംബത്തോടൊപ്പം സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച് അമിത് ഷാ
NewsNationalPolitics

കുടുംബത്തോടൊപ്പം സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച് അമിത് ഷാ

അഹമ്മദാബാദ്: കുടുംബത്തോടൊപ്പം ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുടുംബത്തോടൊപ്പം അദ്ദേഹം ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി സംസ്ഥാനത്ത് എത്തിയതായിരുന്നു അമിത് ഷാ.

കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗുജറാത്തില്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായിരുന്നു ഞായറാഴ്ച. രാവിലെ ഭാര്യയ്ക്കും കൊച്ചുമകള്‍ക്കും ഒപ്പമാണ് അദ്ദേഹം സോമനാഥ ക്ഷേത്രത്തില്‍ എത്തിയത്. വിവിധ പൂജകളില്‍ അദ്ദേഹം പങ്കെടുത്തു. വഴിപാടുകളും അര്‍പ്പിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

ക്ഷേത്രത്തില്‍ എത്തിയ അമിത് ഷായ്ക്കും കുടുംബത്തിനും വലിയ വരവേല്‍പ്പാണ് ക്ഷേത്രം അധികൃതര്‍ നല്‍കിയത്. ഇവരുമായി അമിത് ഷാ സംസാരിക്കുകയും ചെയ്തു.

ദ്വിദിന സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ശനിയാഴ്ച 49ാമത് ക്ഷീര വ്യവസായി കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതിന് ശേഷം മഹാരാജ സയാജിറാവു സര്‍വ്വകലാശാലയിലെ കോണ്‍വൊക്കേഷന്‍ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

Related Articles

Post Your Comments

Back to top button