സന്ദര്‍ശകരോട് ആ അമ്മ ആവശ്യപ്പെട്ടത് കേട്ട്അവര്‍ ഞെട്ടി…!
NewsKerala

സന്ദര്‍ശകരോട് ആ അമ്മ ആവശ്യപ്പെട്ടത് കേട്ട്അവര്‍ ഞെട്ടി…!


മക്കളില്‍ നിന്നും ഉറ്റവരില്‍ നിന്നുമെല്ലാമകന്ന് വൃദ്ധസദനത്തില്‍ കഴിയേണ്ടിവരുന്നവര്‍ക്കും ആഗ്രഹങ്ങളുണ്ടെന്ന് മറക്കരുത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മീത്തലെ പൊറോറയിലെ സ്നേഹഭവനില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് കട്ടിലും മറ്റും നല്‍കാന്‍ മീത്തലെ പൊറോറയിലെ സ്നേഹതീരം വാട്സാപ്പ് കൂട്ടായ്മയയിലെ ചെറുപ്പക്കര്‍ എത്തിയപ്പോള്‍ അതൊരു വേറിട്ട സാന്ത്വനമായി. കട്ടിലും, അവശ്യസാധനങ്ങളും കൈമാറി മടങ്ങുമ്പോഴാണ് തന്റെ ഒരാഗ്രവുമായി പ്രായമായ ഒരമ്മ സമീപിച്ചത്.
വര്‍ഷങ്ങളായി താന്‍ പഴംപൊരി കഴിച്ചിട്ടെന്നും അത് വാങ്ങി നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആ ആവശ്യം ചെറുപ്പക്കാരുടെ കരളലിയിച്ചു. മീത്തലെ പൊറോറയിലെ നല്ലവരായ മനുഷ്യസ്നേഹികളുടെ പിന്തുണയോടെ , ആവശ്യമായ തുക സമാഹരിച്ചാണ് മാതൃകാപരാമായ പ്രവര്‍ത്തനം നടത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനവുമായി തുടര്‍ന്നും മുന്നോട്ടുപോവുമെന്ന് കൂട്ടായ്മയുടെ കോഡിനേറ്റര്‍ പ്രശാന്ത് പൊറോറ അറിയിച്ചു. അബാസ്, അനീഷ് , സന്തോഷ്, ഹാരിസ് , മുഹ്സീന്‍ , ബാബൂട്ടി, രാജീവന്‍, മുഹമ്മദ് എം പി, ഉമേഷ്, സലിം, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Post Your Comments

Back to top button