നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അമ്മഞ്ചേരി സിബി തൂങ്ങിമരിച്ചു.
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അമ്മഞ്ചേരി സിബി എന്ന സിബി ജി.ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്മഞ്ചേരി ഗാന്ധിനഗര്‍ ഹൗസിങ് കോളനിയിലെ വാടക വീടിന്റെ പുറകുവശത്താണ് അമ്മഞ്ചേരി സിബിയെ മരിച്ച നിലയില്‍ കണ്ടത്.
പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടി ടെറസില്‍നിന്നും താഴേക്കു ചാടുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം സംഭവസ്ഥലത്ത് നിന്നും ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും പോലീസ് കണ്ടെടുത്തിടുണ്ട്.
പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, പോലീസ് വാഹനം ആക്രമിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും
സിബിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിബിയെ കാപ്പാ വകുപ്പ് ചുമത്തി മുന്‍പ് നാടുകടത്തിയിരുന്നതായി പോലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.