
മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37) ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.
Post Your Comments