എട്ടുവയസ്സുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു; ഇളയച്ഛനെതിരെ കേസ്
KeralaNewsLocal NewsCrime

എട്ടുവയസ്സുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു; ഇളയച്ഛനെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എട്ടുവയസ്സുകാരനെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. കുട്ടിയുടെ അച്ഛന്റെ അനുജനാണ് ബിയര്‍ കുടിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഇളയച്ഛന്‍മനുവിനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. കുട്ടിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിയുന്നത്.
ഇക്കഴിഞ്ഞ തിരുവോണ ദിവസത്തിലാണ് ഇളയച്ഛന്‍ കുട്ടിയേയും കൂട്ടി ബിവറേജില്‍ പോയി ബിയര്‍ വാങ്ങിയത്. ഇതിനു ശേഷം ഇയാള്‍ തന്നെ ആളൊഴിഞ്ഞ പറമ്പില്‍ പോയി കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുകയായിരുന്നു.’കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ചാച്ചന്‍ എല്ലാം നോക്കിക്കോളാം ധൈര്യമായിട്ട് കുടിക്ക്’- എന്ന് പറയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതുവഴി പോയ ഒരാള്‍ കുട്ടി ബിയര്‍ കുടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും നടപടി ആവശ്യപ്പെട്ട് എത്തിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button