
കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്കര പൊതുവാൾ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
നാണാട്ട് ജാനകിയാണ് ഭാര്യ. സുനിത, സനുൽ, സുധാര, സുധീഷ് എന്നിവർ മക്കളാണ്. വി ജയകുമാർ, ടി പി ബിന്ദു, വേണുഗോപാലൻ, എം ഇ ശുഭ എന്നിവർ മരുക്കളാണ്.
തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരനും നാടക-സാംസ്ക്കാരിക പ്രവർത്തകനുമായിരുന്നു ഭാസ്ക്കര പൊതുവാൾ. തൃക്കരിപ്പൂർ ദേശീയ നാടക സമിതിയുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഭാസ്ക്കരപൊതുവാൾ നാടകരചയിതാവ് കൂടിയാണ്.
Post Your Comments