
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിന്റെ അധീശത്വം ചോദ്യം ചെയ്ത് രംഗത്തെത്തിയ ജി 23ലെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തുവരികയും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുകയും സാധാരണ സംഭവമാണ്.
എന്നാല്‍ ആനന്ദ് ശര്‍മ നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ആനന്ദ് ശര്‍മ പാര്‍ട്ടി വിടുന്നു എന്ന അഭ്യൂഹം കുറച്ചുനാളുകളായി പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് വിടുന്നതിന് മുന്നോടിയായാണ് ആനന്ദ് ശര്‍മ നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
എന്നാല്‍ താന്‍ വ്യക്തിപരമായി നഡ്ഡയെ സന്ദര്‍ശിച്ചതാണെന്നാണ് ശര്‍മ പറയുന്നത്. ഹിമാചല്‍പ്രദേശ് യൂണിവേഴ്സിറ്റി അലുമ്നി അസോസിയേഷന് ആനന്ദ് ശര്‍മയെയും നഡ്ഡയെയും ആദരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ടാണ് താന്‍ നഡ്ഡയെ കണ്ടതെന്നുമാണ് ആനന്ദ് ശര്‍മ പറയുന്നത്. കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി കേന്ദ്രങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments