CinemaLatest NewsMovieNewsUncategorized

‘അനാർക്കലി’ യിലെ നായിക തന്റെ കാമുകനൊപ്പം അവധിയാഘോഷിക്കാൻ ഗോവയിൽ; ചിത്രങ്ങൾ വൈറൽ

അനാർക്കലി എന്ന ഒറ്റ സിനിമയിലൂ‌‌‌‌‌‌ടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി പ്രിയാൽ ഗോറിന്റെ ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോയും വൈറൽ. ‘Biggini- ng the year on a positive note!’ എ​ന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം ക്യാപ്ഷനെക്കുറിച്ചും ആരാധകർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. വിദേശിയായ തന്റെ കാമുകനൊപ്പമാണ് പ്രിയാൽ അവധിയാഘോഷിക്കാൻ ഗോവയിലെത്തിയത്.

പുതുവർഷാരംഭത്തിൽ താരം പങ്കു വച്ച ചിത്രങ്ങളാണ് ആരാധകർക്കി‌ടിൽ ചർച്ചയാകുന്നത്. ഗോവൻ കടൽത്തീരത്ത് അവധിയാഘോഷിക്കുന്ന സമയത്താണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുംബൈയിലെ ഗുജറാത്തി കുടുംബത്തിലാണ് നടിയുടെ ജനനം. 2013–ൽ പഞ്ചാബി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2014–ൽ സച്ചി സംവിധാനം ചെയ്ത അനാർക്കലിയിൽ പൃഥ്വിരാജിന്റെ നായികയായി. പിന്നീട് മൂന്ന് വർഷം നടി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു. ഇപ്പോൾ ടെലിവിഷൻ രംഗത്ത് സജീവമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button