ആന്‍ഡേഴ്‌സണ് ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി
WorldSports

ആന്‍ഡേഴ്‌സണ് ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ് ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടില്‍ നൂറ് വിക്കറ്റ് നേ്ട്ടം. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് താനെന്ന് ഇംഗ്ലീഷ് പേസര്‍ ആന്‍ഡേഴ്‌സണ്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനെയും ചേതേശ്വര്‍ പൂജാരയെയും പവലിയനിലേക്കയച്ച് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയ്‌ക്കെതിരെ 100 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സ്വന്തം നാട്ടില്‍ ഏതെങ്കിലുമൊരു ടീമിനെതിരേ 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും ഇംഗ്ലണ്ട് ടീമില്‍ ജിമ്മിയുടെ സഹതാരമായ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്നിലുള്ളത്. ഇന്ത്യന്‍ മണ്ണില്‍ ഓസ്ട്രേലിയക്കെതിരേ 86 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ സിംഗ് പട്ടികയില്‍ രണ്ടാമതാണ്. ഓസീസിനെതിരെ ഇംഗ്ലണ്ടില്‍ 84 വിക്കറ്റുകള്‍ വീഴ്ത്തി ബ്രോഡ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. 100 റണ്‍സ് നേടുന്നതിനിടയില്‍ ഇന്ത്യയുടെ അഞ്ച് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. ആന്‍ഡേഴ്‌സണ്‍ മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. 66 റണ്‍സുമായി റിഷഭ് പന്തും 36 റണ്‍സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 47 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 191 റണ്‍സാണ് നേടിയിട്ടുള്ളത്.

Related Articles

Post Your Comments

Back to top button