CrimeKerala NewsLatest NewsNationalNewsPolitics

പോപ്പുലര്‍ ഫ്രണ്ടുകാരെ തേടി ആന്ധ്ര പോലീസ് കേരളത്തില്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ ആത്മാങ്കുരില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളെ തേടി ആന്ധ്ര പോലീസ് കേരളത്തിലെത്തിയെന്ന് സൂചന. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൊക്കെ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തുകയാണ്. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതില്‍ പോപ്പുലര്‍ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പങ്ക് പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മാങ്കുരില്‍ അനധികൃതമായി പള്ളി പണിയാന്‍ ശ്രമിച്ചതിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ കാരണമായത്. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച മിക്കവരും ആന്ധ്ര വിട്ടതായാണ് പോലീസ് കരുതുന്നത്.

അതിനാലാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ എസ്‌ഐയ്ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത അമ്പതോളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Articles

Back to top button