അനൂപിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരുന്നത് ബിനീഷും അടുത്ത ബന്ധുവായ സ്ത്രീയും, മയക്ക് മരുന്ന് കേസന്വേഷണം കോടിയേരി കുടുംബത്തിലെ കൂടുതൽ പേരിലേക്ക്.

അനൂപിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരുന്നത് ബിനീഷും അടുത്ത ബന്ധുവായ സ്ത്രീയും, മയക്ക് മരുന്ന് കേസന്വേഷണം കോടിയേരി കുടുംബത്തിലെ കൂടുതൽ പേരിലേക്ക്.
കൊച്ചി / ബംഗളുരു മയക്കു മരുന്നുകേസുമായി ബന്ധപെട്ടു മയക്ക് മരുന്ന് സംഘത്തിന് കള്ളപ്പണം നൽകി സഹായിച്ചതിന്റെ പേരിൽ ഇ ഡി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടില്‍നിന്നും എന്‍ഫോഴ്സ്മെന്റ് റെയ്‌ഡിനിടയിൽ പിടിച്ചെടുത്ത ഡെബിറ്റ് കാര്‍ഡ് മഹസറിൽ ഉൾപ്പെടുത്തിയപ്പോൾ ബിനീഷിന്റെ ഭാര്യ ഉൾപ്പടെ പ്രകോപിതയായതിനു പിന്നിലുള്ള കള്ള കളി വെളിച്ചത്തായി. ബിനീഷിന്റെ മകളുടെ ആകാശ ലംഘനം ഉൾപ്പടെ ആരോപിച്ചു ബാലാവകാശ കമ്മീഷനെ ഉൾപ്പടെ വിളിച്ചു വരുത്തിയതിനു പിന്നിൽ നടന്നതും അസ്സൂത്രിതമായ നാടകം. ബിനീഷിന്റെ കൈയ്യൊപ്പുള്ള അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത് ബിനീഷും, ബിനീഷിന്റെ അടുത്ത ബന്ധുവായ സ്ത്രീയും ആയിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച വനിതയെ തേടിയുള്ള അന്വേഷണം നീളുന്നതു ബിനീഷിന്റെ അടുത്ത ബന്ധുവിലേക്ക് ആണ്.

ബിനീഷിന്റെ ഭാര്യയാണോ, ഭാര്യാമാതാവാണോ ബന്ധുക്കളില്‍ മറ്റാരെങ്കിലുമാണോ എന്ന സംശയത്തിലേക്കാണ് അന്വേഷണം ഇപ്പോൾ നീളുന്നത്. ഇഡി പിടിച്ചെടുത്ത കാര്‍ഡ് തിരുവനന്തപുരത്തു വിവിധ സ്ഥലങ്ങളില്‍ ഉപയോഗിച്ചിരുന്നതായി ഇ ഡി കണ്ടെത്തിയിരിക്കുകയാണ്. കാർഡ് ഉപയോഗിച്ച എ ടി എം ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവയിൽ ബിനീഷിനു പുറമെ കാർഡ് ഉപയോഗിച്ചിരിക്കുന്ന സ്ത്രീ ആരാണെന്നാണ് ഇനി സ്ഥിരീകരി ക്കാനുള്ളത്. ഈ ഡെബിറ്റ് കാർഡിനെ പറ്റി നേരത്തെ അറിയാ മെന്നതിനാലും, അത് വീട്ടിൽ ഉപയോഗിച്ച് വരുന്നതിനാലുമാണ് ബിനീഷിന്റെ വീട്ടിൽ ഇക്കാര്യത്തിൽ പ്രകോപനങ്ങൾ ഉണ്ടായത്.
ഈ കാര്‍ഡ് ബിനീഷും അദേഹത്തിന്റെ ബന്ധുവായ സ്ത്രീയും ഉപയോഗിച്ചിട്ടുണ്ട്. ഇഡിക്കു ഈ കാര്‍ഡ് ഉപയോഗിച്ച വനിതയെകുറിച്ചുള്ള സൂചന ലഭിച്ചു കഴിഞ്ഞു. ഇവര്‍ ബിനീഷിന്റെ അടുത്ത ബന്ധുവാണെന്ന സൂചനയാണ് ഉള്ളത്. ഇഡി കൊണ്ടുവന്നിട്ടതാണെന്ന ആരോപണം ഉയര്‍ത്തുമ്പോഴും ഈ കാര്‍ഡ് എങ്ങനെ ബിനീഷും ബന്ധുവും ഉപയോഗിച്ചുവെന്നത്തിനു ആരോപണം ഉന്നയിച്ച ബന്ധുക്കൾ മറുപടി പറയേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സംഭവത്തോടെ മയക്കു മയക്ക് മരുന്ന് മാഫിയയുടെ മുഖ്യ കണ്ണിയായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരുന്നതിലൂടെ, കേസില്‍ ബിനീഷിനെ കൂടാതെ ബന്ധുവായ സ്ത്രീയും പ്രതിയാക്കപ്പെടാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.
ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എഎന്നതും ഇഡി അന്വേഷിക്കുന്നുണ്ട്. ഈ കാര്‍ഡ് ബിനീഷും കുടുംബവും ഉപയോഗിച്ച സമയങ്ങളിലൊന്നും അനൂപ് നാട്ടില്‍ ഇല്ലായിരുന്നു. കാര്‍ഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇഡി ഇതിനായി പരിശോധന നടത്തിയിട്ടുണ്ട്. കാര്‍ഡ് നല്കിയ ബാങ്കില്‍നിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇഡി ശേഖരിച്ചു. മുഹമ്മദ് അനൂപിനെ മുന്നില്‍നിര്‍ത്തി ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന കാര്യമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. പിതാവ് സി പി എം നേതാവായിരു ന്നതിനാൽ, പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ആണ് ഏറെക്കാലമായി ബിനീഷ് പയറ്റിവന്നിരുന്നത്. നേരത്തെ ബിനീഷ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ബാങ്കിലെ ഇടപാടുകള്‍ ബിനീഷിനും അടുത്ത ബന്ധുവിനും എതിരായ കൃത്യമായ തെളിവായി മാറുമ്പോൾ, ഡെബിറ്റ് കാര്‍ഡ് തെളിവ് ഇഡിക്ക് കൃത്രിമമായി നിര്‍മിക്കേണ്ടതിന്റെ ആവശ്യം വരുന്നില്ല. അനൂപിന്റെ കാര്‍ഡ് ആണെങ്കില്‍ അത് തങ്ങള്‍ കത്തിച്ചു കളയില്ലേ എന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മിനിയുടെ മൊഴിയും ഈ കാര്‍ഡ് അവിടെ ഉണ്ടായിരുന്നതല്ല എന്ന വാദത്തില്‍ ഉറച്ച് നില്ക്കുന്ന ഭാര്യ റെനീറ്റയുടെയും വാദങ്ങളും ഇഡിക്ക് മുന്നിലുള്ളപ്പോഴാണ്, ബിനീഷും, അടുത്ത ബന്ധുവുമാണ് കാർഡ് ഉപയോഗിച്ചിരുന്നതെന്ന സി സി ടി വി ദൃശ്യങ്ങൾ തെളിവുകളായി എത്തിയിരിക്കുന്നത്. റെനീറ്റ കളവു പറയുന്നതായും മിനി തെളിവുകള്‍ നശിപ്പിച്ചതായും ഇഡിക്ക് സംശയം ഉണ്ടായാൽ, ഇവരും ഇഡിയുടെ കസ്റ്റഡിയിലേക്ക് നീങ്ങാന്‍ സാധ്യത വർധിക്കുകയാണ്. ഇതോടെ ബംഗളുരു മയക്കു മാഫിയയെ സഹായിച്ച കുറ്റത്തിന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചില ബന്ധുക്കൾ കൂട്ടത്തോടെ കുടുങ്ങുമെന്നും ഉറപ്പാവുകയാണ്.
റെയ്ഡിനിടെ ബിനീഷിന്റെ ബന്ധുക്കളുടെ പ്രതിഷേധവും പോലീസിന്റെയും ബാലാവകാശ കമ്മിഷന്റെ ഇടപെടലുകളും എല്ലാം ഉന്നത സ്വാധീനത്തിന്റെ തെളിവായി ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയാല്‍ ബിനീഷിനു ജാമ്യത്തിനുള്ള സാധ്യതകള്‍ കൂടി അടയുമെന്നു മാത്രമല്ല, ഭരിക്കുന്ന പാർട്ടി നേതാവിന്റെ മകനെയും കുടുംബത്തെയും രക്ഷിക്കാൻ പിണറായി സർക്കാരിനെ ദുരുപയോഗം ചെയ്തതായും വരും. കേസ് അട്ടിമറിക്കാന്‍ ബിനീഷ് റെയ്ഡിനിടെ ശ്രമിച്ചതായി ഇഡി കോടതിയില്‍ പറയാനിരിക്കെയാണ് കോടിയേരി കുടുംബത്തിലെ കൂടുതൽ പേരിലേക്ക് ബംഗളുരു മയക്ക് മരുന്ന് കേസിന്റെ അന്വേഷണം നീളുന്നത്.