വീണ്ടും തെരുവുനായയുടെ ആക്രമണം; തിരൂരിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്
NewsKerala

വീണ്ടും തെരുവുനായയുടെ ആക്രമണം; തിരൂരിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്

മലപ്പുറം: തിരൂർ പുല്ലൂരിൽ 5 പേരെ തെരുവ് നായ കടിച്ചു. രണ്ട് കുട്ടികൾക്കും, മൂന്ന് മുതിർന്നവർക്കുമാണ് കടിയേറ്റത്. മുഖത്തും, കാലിലുമായാണ് എല്ലാവർക്കും പരിക്കേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. രാവിലെ മദ്രസയിൽ പോയി വരുന്ന കുട്ടികൾക്കാണ് കടിയേറ്റത്.

തെരുവ് നായകളുടെ ആക്രമണം പതിവാവുകയാണ് സംസ്ഥാനത്ത്. ഇന്നലെ മലപ്പുറത്ത് ഈ വിഷയത്തിൽ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖത്തും, കാലിലുമാണ് പരുക്കേറ്റത്. കടിയേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Post Your Comments

Back to top button