അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം
KeralaNewsCrime

അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വിസ്താരത്തിനിടെ വീണ്ടും കൂറുമാറ്റവും പ്രോസിക്യൂഷന് അനുകൂലമായ മൊഴിയും. 22-ാം സാക്ഷി മുരുകന്‍ കോടതിയില്‍ മൊഴി മാറ്റിയപ്പോള്‍ 23-ാം സാക്ഷി ഗോകുല്‍ നേരത്തേ നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ച് നിന്നു.

12 സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയ കേസില്‍ പ്രോസിക്യൂഷന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നതായി 23-ാം സാക്ഷി ഗോകുലിന്റെ മൊഴി. മധുവിനെ ആള്‍ക്കൂട്ടം കാട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടു വരുന്നത് കണ്ടെന്ന മുന്‍ മൊഴിയില്‍ ഗോകുല്‍ ഉറച്ച് നിന്നു. എന്നാല്‍ കേസില്‍ നേരത്തേ 13-ാം സാക്ഷിയായ സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ച് നിന്നത്.

അതേസമയം 22-ാം സാക്ഷി മുരുകന്‍ ഇന്ന് കോടതിയില്‍ മൊഴി മാറ്റി. മധുവിനെ അറിയില്ലെന്നും ആദ്യമൊഴി പോലീസ് നിര്‍ബന്ധിച്ചതിനാല്‍ നല്‍കിയതെന്നും മുരുകന്‍ കോടതിയില്‍ പറഞ്ഞു. കേസിലാകെ 12 സാക്ഷികളാണ് കൂറുമാറിയത്. കേസിന്റെ വിചാരണ ഈ മാസം അവസാനത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട് .

Related Articles

Post Your Comments

Back to top button