യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അതോടൊപ്പം ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ട്ട്ടപ്പെടുന്നവര്ക്കും വളരെ നല്ല ഒരു ഓപ്ഷനാണ് കോട്ടയം ജില്ലയ്ക്കും ഇടുക്കി ജില്ലയ്ക്കു ഇടയിലുള്ള ഊറുമ്പിക്കര. അതി മനോഹരമായ സ്ഥലമാണ് ഇത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3500 അടിയിയോളം ഉയരത്തിലാണ് ഇവിടം സ്ഥിതിചെയുന്നത്. ട്രക്കിങ്ങിനും ഓഫ്റോഡിനും പറ്റിയ കിടിലന്‍ സ്പോട് ആണ് ഉറുമ്പിക്കര.
ഉറുമ്പിക്കര എന്ന മലയുടെ മുകളിലേക്ക് പോകുന്ന വഴിയാണ് മദമകുളം, വെള്ളപ്പാ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. മലമുകളില്‍നിന്നും പാല് പോലെ താഴെക്ക് പതിക്കുന്ന വെള്ളത്തിന്റെ കാഴ്ച്ച വളരെ മനോഹരമാണ്. 4 വീല്‍ വാഹനങ്ങള്‍ കരുത്ത് തെളിയിച്ച മനോഹരമായ കാട്ടുവഴിയാണ് ഉറുമ്പിക്കരക് എത്തിച്ചേരനുള്ള മാര്‍ഗം.
ട്രക്കിങ് ഓഫ്റോഡ് മുതലായ സഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇവിടം. വളരെ മോശം റോഡ് ആയതിനാല്‍ 4 വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ആണ് നല്ലത്. ഉറുമ്പിക്കരക് അടുത്തുള്ള ടൂറിസം സ്പോട്ടുകളാണ് വാഗമണ്‍ കുട്ടിക്കാനം ഉളുപ്പുണ്ണി ഏലപ്പാറ പാഞ്ചാലിമേട് എന്നിവ.
Post Your Comments