ബിഗ് ബോസിലെ സ്ത്രീവിരുദ്ധതയ്ക്ക് റേറ്റിംഗ് കൂടുതലാണ്: ജസ്ല മാടശേരി
NewsKerala

ബിഗ് ബോസിലെ സ്ത്രീവിരുദ്ധതയ്ക്ക് റേറ്റിംഗ് കൂടുതലാണ്: ജസ്ല മാടശേരി

കോഴിക്കോട്: ബിഗ് ബോസ് ഹൗസിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് റേറ്റിംഗു കൈയ്യടിയും കൂടുതലാണ് എന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശേരി. സമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ്‌ബോസില്‍ കാണുന്നതെന്നും ജസ്ല മാടശേരി പറഞ്ഞു.

ബിഗ്ബോസില്‍ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്‌നങ്ങളുമുണ്ടെന്ന് കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം ചുറ്റുപാടുകളിലേക്കൊന്ന് നോക്കിയാല്‍ മതിയെന്നും സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇത്തരം പൊതുബോധം പേറിനടക്കുന്നവരാണെന്നും ജസ്ല പറഞ്ഞു.

എന്നാല്‍ താന്‍ ബിഗ് ബോസില്‍ പോയത് എന്താണ് ബിഗ് ബോസ് എന്ന് അറിയാതെയാണ് എന്നാണ് ജസ്ല പറയുന്നത്. എന്നാല്‍ ബിഗ്‌ബോസിലെ ആളുകളെ വിമര്‍ശിക്കുമ്പോള്‍ അവിടെയുള്ള അവസ്ഥ ഇവര്‍ക്ക് എങ്ങനെ മനസിലാകുമെന്ന് എന്റെ അനുഭവം വച്ച് ചിന്തിക്കാറുണ്ട് എന്നും ജസ്ല പറഞ്ഞു.

ഇന്നത്തെ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡ് ആണെന്നും ചോദിക്കേണ്ട ചോദ്യങ്ങളും നിലപാടുകളും അവര്‍ കൃത്യമായി പറയുന്നുണ്ടെന്നും ജസ്ല കൂട്ടിചേര്‍ത്തു. ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു ജസ്ല.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ്‌ബോസ് സീസണ്‍ രണ്ടിലേക്ക് ജസ്ല എത്തിയത്. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയാറുണ്ട്. ഇത് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വിവാദങ്ങള്‍ക്കും കാരണമാകാറുണ്ട്.

Related Articles

Post Your Comments

Back to top button