
കണ്ണൂർ : ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി നിർമിച്ച വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല. വിവാദ ബിബിസി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിന് ക്യാമ്പസ് ഡയറക്ടർ എസ്എഫ്ഐക്ക് അനുമതി നൽകിയില്ല.
. മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സർവ്വകലാശാല അറിയിച്ചു. രാജ്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശനത്തിന് കേരളത്തിൽ ആദ്യമായാണ് അനുമതി നിഷേധിക്കുന്നത്എന്നാൽ ക്യാമ്പസിൽ എവിടെയും പ്രദർശനം അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ തീരുമാനം. സെമിനാർ ഹാളിന് പുറത്തുവച്ച് പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐയും വ്യക്തമാക്കി.
Post Your Comments