
കോഴിക്കോട്: വ്യാജ വിഡിയോ കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസുഫ്, മറ്റൊരു ജീവനക്കാരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.കോഴിക്കോട് അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ചത്.
2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന വാര്‍ത്തയില്‍ 14കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന കേസാണ് ഇവര്‍ക്കെതിരെയുള്ളത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ വെള്ളയില്‍ പോലീസാണ് കേസെടുത്തത്.
Post Your Comments