CinemaCrimeDeathKerala NewsLatest News
അനന്യയുമായുള്ള അവസാന നാളുകള്‍ പങ്കുവെച്ച് നടി അനുശ്രീ.
കൊച്ചി: അനന്യയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് നിരവധി സിനിമ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. അത്തരത്തില്‍ നടി അനുശ്രിയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
കണ്ടിരുന്നു ഞാന്‍ അവളെ,. വേദന തളംകെട്ടി നിന്ന മുഖവുമായി എന്നെ സ്വീകരിച്ച അവള്‍ തീര്‍ത്തും അസ്വസ്ഥയായിരുന്നു. വിഷമങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. എല്ലാം ഞാന്‍ കേട്ടിരുന്നു.
പിന്നെ, എന്റെ അനുഭവങ്ങള്‍ വിവരിച്ച് ആശ്വസിപ്പിച്ചു. വേദനകള്‍ ഉടന്‍ മാറുമെന്ന് ആത്മവിശ്വാസം പകര്‍ന്നു. പക്ഷേ, എന്തോ അതൊന്നും അവള്‍ വിശ്വസിക്കുന്നില്ല എന്നെനിക്കു തോന്നി…’ നടി അനന്യയുടെ വാക്കുകളില്‍ നൊമ്പരപ്പെട്ടിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍