വല്ലാത്തോരു കുറിപ്പടി, എന്തെങ്കിലും വായിക്കാമോ ?.ഡോക്ടറെ സമ്മതിക്കണം

കൊല്ലം / വല്ലാത്തോരു മരുന്നിന്റെ കുറിപ്പടി കണ്ടവരൊക്കെ മൂക്കത്ത് വിരൽ വെച്ച് പോയി. ആർക്കും വായിക്കാൻ പറ്റാത്തവിധത്തിൽ ഒപി ടിക്കറ്റിൽ മരുന്ന് കുറിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടും, കുറിപ്പടിയും വാർത്ത പ്രാധാന്യം നേടിയിരിക്കുകയാണ്. സംഭവത്തിൽ കൊല്ലം ഡിഎംഒ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ടും തേടിയിട്ടുണ്ട്. തന്‍റെ കയ്യക്ഷരം മോശമാണെന്ന മറുപടിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി സുപ്രീഡിന്റേതായി തിരികെ എത്തിയിരിക്കുന്നത്.
ഈ മാസം നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ രോഗിക്ക് ഡ്യൂട്ടി ഡോക്ടർ നൽകിയ മരുന്നിന്റെ കുറിപ്പടി വായിക്കാൻ ഫാർമസിയിൽ ഉള്ളവർക്ക് കഴിഞ്ഞി ല്ലെന്നു മാത്രമല്ല, കുറിപ്പടി കണ്ട മറ്റു ഡോക്ടർമാർക്കും കഴിയുന്നില്ല. കുറിപ്പടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പറക്കുകയാണ്. തുടർന്നാണ് ഡിഎംഒയുടെ ഇടപെടൽ ഉണ്ടായത്. തന്‍റെ കയ്യക്ഷരം മോശമാണെന്നും ആശുപത്രിയിൽ തിരക്കുണ്ടായിരുന്ന സമയത്ത് കുറിപ്പടിയെഴുതിയതിനാൽ വഷളായതെന്നുമാണ് മരുന്നെഴുതിയ ഡോക്ടറുടെ ഒരു കൂസലുമില്ലാത്ത വിശദീകരണം.