വിനയന്‍ സാറിനോട് മാപ്പ് ചോദിക്കുന്നു: വേദിയില്‍ കണ്ണീരോടെ സിജു വില്‍സണ്‍
NewsEntertainment

വിനയന്‍ സാറിനോട് മാപ്പ് ചോദിക്കുന്നു: വേദിയില്‍ കണ്ണീരോടെ സിജു വില്‍സണ്‍

കൊച്ചി: സംവിധായകന്‍ വിനയനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ സിജു വില്‍സണ്‍. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രചരണ പരിപാടിയിലാണ് നടന്‍ വികാരാധീനനായത്. സിനിമയില്‍ നായകനാകാന്‍ വിനയന്‍ തന്നെ വിളിച്ച സംഭവം ഓര്‍ത്തെടുത്താണ് സിജു വില്‍സണ്‍ കണ്ണീരണിഞ്ഞത്.

സിജുവിന്റെ വാക്കുകളിങ്ങനെ.”ഞാന്‍ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചോണ്ടിരിക്കുന്ന സമയത്താണ് സര്‍ കറക്റ്റായിട്ട് എന്നെ വിളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ചെയ്യാന്‍ റെഡിയാണെന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചത്. പിന്നെ സാറിനോട് പബ്ലിക്കായി ക്ഷമ ചോദിക്കണം. എന്നെ വിളിച്ച സമയത്ത് സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങള്‍ ആലോചിച്ച് എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ആലോചിച്ചു. അത് മാനുഷികമായി എല്ലാ മനുഷ്യരുടെ മനസ്സിലും വരുന്ന കാര്യമാണ്.എന്നാല്‍ വിനയന്‍ സാറിന്റെ വീട്ടില്‍പോയി അദ്ദേഹത്തോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ മനസ്സിനൊരു ഉന്മേഷം ലഭിച്ചു. ഇപ്പോഴും അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഇമോഷനലായി പോകും. സാര്‍ അത്രയും റെസ്പെക്റ്റോടെയാണ് എന്നോട് പെരുമാറിയത്.”

അത്ഭുത ദ്വീപും രാക്ഷസ രാജാവുമൊന്നും ആലോചിക്കാഞ്ഞതു കൊണ്ടാണ് അങ്ങനെയുള്ള വിചാരങ്ങള്‍ സിജുവിന് വന്നതെന്നായിരുന്നു വിനയന്റെ മറുപടി. ”സാരമില്ല, പുള്ളി ഇമോഷണലായതാണ്. അത് ഒരു പുതിയ ചെറുപ്പക്കാരന്റെ ഉള്ളിലെ ഫയറാണ്. കഴിഞ്ഞ എട്ട് പത്ത് വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ള എന്റെ സുഹൃത്തുക്കളുമായി പ്രശ്നങ്ങളുണ്ടാക്കി മാറി നിന്ന ആളാണ് ഞാന്‍. പക്ഷേ എന്റെ വാശിക്ക് ഞാന്‍ വിട്ടുകൊടുത്തില്ല. ആരുമില്ലാതെ സിനിമ ചെയ്തു. ടെക്നിക്കല്‍ ടീമോ ആര്‍ട്ടിസ്റ്റുകളോ ഒന്നുമില്ലാതെ സിനിമ ചെയ്തു. സിജു അത്ഭുത ദ്വീപോ, ദാദാ സാഹിബോ, രാക്ഷസ രാജാവോ അതിലേക്കൊന്നും പോയില്ല. പുള്ളിക്ക് ടെന്‍ഷന്‍ ഉണ്ടായി. നല്ലൊരു സിനിമ ചെയ്യാന്‍ പറ്റിയാല്‍ നിന്നെ വേറൊരു ആളാക്കി മാറ്റുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് മനസില്‍ ആ ചാര്‍ജും കൊണ്ടാണ് പോയത്.” വിനയന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button