തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു
NewsKerala

തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മത്സ്യബന്ധന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിയുടെ ഭാഗമായി സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. എഫ്എഫ്ആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് അവസരം. രണ്ടു മുതല്‍ അഞ്ചു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചു ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ നിന്നും ഗ്രാന്റ് ലഭിക്കും. അപേക്ഷകര്‍ തീരദേശ പഞ്ചായത്തുകളില്‍ താമസമുള്ളവരായിക്കണം. ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍ മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിങ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍ പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകളാണ് ഈ പദ്ധതി വഴി ആരംഭിക്കാവുന്നത്. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സാഫ് നോഡല്‍ ഓഫീസിലും ജില്ലയിലെ വിവിധ മത്സ്യ ഭവന്‍ ഓഫീസുകളിലും ലഭ്യമാണെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് മത്സ്യ ഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847907161, 9895332871.

Related Articles

Post Your Comments

Back to top button