നിയമങ്ങൾ ഈ എം എൽ എ ക്ക് മാത്രമല്ലേ? വിവരാവകാശകൂട്ടായ്മ ഹൈക്കോടതിയിലേക്ക്.

കോഴിക്കോട്/ നിയമങ്ങൾ ഈ എം എൽ എ ക്ക് മാത്രം ബാധകമല്ലേ ? പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വിവരാവകാശകൂട്ടായ്മ ഹൈക്കോടതിയിലേക്ക്. ഭൂപരിഷ്‌കരണനിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എ അധികമായി കൈവശംവെക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന ആവശ്യവുമായിട്ടാണ് വിവരാവകാശകൂട്ടായ്മ ഹൈക്കോടതിയെ സമീപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതികളില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് വിവരാവകാശ കൂട്ടായ്മ ഭാരവാഹികളായ മനോജ് കേദാരം, കെ.വി ഷാജി, പി. സോമന്‍ എന്നിവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു.
ബജറ്റ് സമ്മേളനത്തില്‍പോലും പങ്കെടുക്കാതെ വിദേശത്ത് കറങ്ങി നടക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ മിണ്ടാന്‍ പ്രതിപക്ഷംപോലും തയ്യാറാവുന്നില്ലെന്നാണ് വിവരവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നത്. മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചിരിക്കുന്നതായി അറിയിച്ചിട്ടുള്ളതാണെന്നും, ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ് താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡിനു ഉത്തരവ് നല്‍കിയിരുന്നതായും വിവരാവകാശകൂട്ടായ്മ ആരോപിക്കുന്നു.
ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എം.എല്‍.എക്കെതിരെ കേസെടുത്തിട്ടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് കേസ് എടുക്കുന്നത് നീട്ടികൊണ്ടുപോകുന്നതെന്നും വിവരവകാശ പ്രവർത്തകർ ആരോപിക്കുന്നു. നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായിരിക്കെയാണ് പി വി അന്‍വര്‍ പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചിരിക്കുന്നത്.