ബിരിയാണിയെച്ചൊല്ലി തര്‍ക്കം: ഭര്‍ത്താവ് കൊളുത്തിയ തീപടര്‍ന്ന് ഇരുവരും മരിച്ചു
NewsNational

ബിരിയാണിയെച്ചൊല്ലി തര്‍ക്കം: ഭര്‍ത്താവ് കൊളുത്തിയ തീപടര്‍ന്ന് ഇരുവരും മരിച്ചു

ചെന്നൈ: ബിരിയാണി പങ്കുവയ്ക്കുന്നതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കരുണാകരന്‍ (74), പത്മാവതി (70) എന്നിവരാണ് മരിച്ചത്. ചെന്നൈ അയനവാരത്താണ് സംഭവം.

ദേഹത്ത് തീപടര്‍ന്നപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ കെട്ടിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് അയാളിലേക്കും തീ പടര്‍ന്നു. ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാല്‍ പത്മാവതിയുടെ മരണമൊഴിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനാണ് കരുണാകരന്‍. ഇവര്‍ രണ്ട് പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കളൊന്നും കൂടെയില്ലാത്തതിനാല്‍ ദമ്പതികള്‍ വിഷാദത്തിലായിരുന്നുവെന്നും ഇവര്‍ തമ്മില്‍ വഴക്കിടാറുണ്ടെന്നും പോലീസ് പറയുന്നു.

Related Articles

Post Your Comments

Back to top button