ഇഡ്ഡലിയെച്ചൊല്ലി തര്‍ക്കം, കര്‍ണാടകയില്‍ രണ്ടുപേരെ വെട്ടിക്കൊന്നു
NewsNationalCrime

ഇഡ്ഡലിയെച്ചൊല്ലി തര്‍ക്കം, കര്‍ണാടകയില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയില്‍ ഇഡ്ഡലിയെച്ചൊല്ലിയുള്ള തര്‍ക്കം രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ (46) എന്നിവരാണ് കൊല്ലപ്പെട്ടത്.

കുരുവള്ളിയില്‍ നിര്‍മാണത്തിലുള്ള വിശ്വകര്‍മ കമ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേസില്‍ പ്രതിയായ രാജണ്ണയെന്ന തൊഴിലാളിയെ തീര്‍ഥഹള്ളി പോലീസ് അറസ്റ്റുചെയ്തു.

സംഭവ ദിവസം രാവിലെ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കായി രാജണ്ണയാണ് ഇഡ്ഡലി തയ്യാറാക്കിയിരുന്നത്. രാത്രിയില്‍ കഴിക്കാനും ഇഡ്ഡലിയാണെന്ന് രാജണ്ണ തൊഴിലാളികളോട് പറഞ്ഞു. ഇത് ഇഷ്ടപ്പെടാത്തതിനാല്‍ ബീരേഷും മഞ്ജപ്പയും രാജണ്ണയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി രാത്രി ബീരേഷും മഞ്ജപ്പയും ഉറങ്ങുന്ന സമയത്ത് രാജണ്ണ പിക്കാസ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരഗ ജ്ഞാനേന്ദ്ര എം.എല്‍.എ, എസ്.പി. മിഥുന്‍ കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Related Articles

Post Your Comments

Back to top button