അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്തെത്തി; കാട്ടിലേക്ക് തന്നെ തുരത്തി
KeralaNewsLocal News

അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്തെത്തി; കാട്ടിലേക്ക് തന്നെ തുരത്തി

കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയില്‍ എത്തി. ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. കുമളി റോസപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴിയാണ് ആനയുടെ നീക്കം വനംവകുപ്പ് നിരീക്ഷിക്കുന്നത്. ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ശബ്ദം ഉണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.

Related Articles

Post Your Comments

Back to top button