
ഇടുക്കി: അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ . പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിയിലാണ് അരിക്കൊമ്പൻ ഉള്ളത്.
രണ്ട് ദിവസത്തിനിടയിൽ ആന അതിർത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ്അറിയിച്ചു. അരികൊമ്പനെ തുറന്ന് വിടാൻ തീരുമാനിച്ചിരുന്നത് മുല്ലക്കുടിയിലായിരുന്നു. കാലവസ്ഥ പ്രതികൂലമായതിനാലാണ് മേദകാനത്ത് തുറന്ന് വിട്ടത്.ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ജി.പി.എസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് പറയുന്നു. അതേസമയം, അരിക്കൊമ്പനെ കാട് കയറ്റാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് തമിഴ്നാട് വനം വകുപ്പും അവിടുത്തെ ജനങ്ങളും.
Post Your Comments