രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ശ്രമക്കേസില്‍ അര്‍ജുന്‍ ആയങ്കിയെ പ്രതി ചേര്‍ത്തു
News

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ശ്രമക്കേസില്‍ അര്‍ജുന്‍ ആയങ്കിയെ പ്രതി ചേര്‍ത്തു

കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തെ തുടര്‍ന്ന് പുറത്തുവന്ന സ്വര്‍ണക്കവര്‍ച്ചാശ്രമ കേസിലും അര്‍ജുന്‍ ആയങ്കിയെ പ്രതിചേര്‍ത്തു. കേയില്‍ പോലീസ് അര്‍ജുന്‍ ആയങ്കിയുമായി തെളിവെടുപ്പ് നടത്തി. കരിപ്പൂര്‍ വിമാനത്താവള പാര്‍ക്കിംങ്ങ്, വിമാനത്താവള റോഡില്‍ ന്യൂ മാന്‍ ജങ്ഷന്‍, വാഹനാപകടമുണ്ടായ രാമനാട്ടുകര എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 60 ലധികം പേരാണ് രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ശ്രമ കേസിലെ പ്രതികള്‍.

2021 ജൂണ്‍ 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാമനാട്ടുകര ബൈപാസ് ജങ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ അപകടത്തില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ചുപേര്‍ മരിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിക്കവേയാണ് അന്ന് അപകടമുണ്ടായത്.

അന്ന് വിമാനത്താവളത്തില്‍ അര്‍ജുന്‍ ആയങ്കി എത്തിയത് സ്വര്‍ണക്കവര്‍ച്ച നടത്താനാണെന്നും ആയങ്കിയെ പിന്തുടര്‍ന്ന സംഘമാണ് അപകടത്തില്‍ പെട്ടതെന്നുമാണ് പോലീസ് നിഗമനം. അതിനെ തുടര്‍ന്നാണ് സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ ഈ കേസിലും പ്രതി ചേര്‍ത്തത്.

Related Articles

Post Your Comments

Back to top button