കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
NewsNational

കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: നുഴഞ്ഞു കയറ്റ ശ്രമത്തിനിട കശ്മീരില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. കമാല്‍ക്കോട്ട് സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തടഞ്ഞത്. പൊലീസും സൈന്യവും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പോരാടിയത്.

കമാല്‍കോട്ട് സെക്ടറിലെ മഡിയന്‍ നാനാക് പോസ്റ്റിന് സമീപത്തു വച്ചാണ് മൂന്ന് ഭീകരരെയും കൊലപ്പെടുത്തിയത്. ഒരു ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഇവിടെ സൈന്യവും ഭീകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button