പേരറിവാളന്റെ അമ്മ അർപുതമ്മാൾ വീണ്ടും സുപ്രീംകോടതിയിലേക്ക്.

ചെന്നൈ / രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്ന തിന് എതിരെ പേരറിവാളന്റെ അമ്മ അർപുതമ്മാൾ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ 28 വർഷമായി മകൻ ഉടൻ കുറ്റവിമുക്തനായി തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരി ക്കുകയാണ് താനെന്ന് അർപുതമ്മാൾ പറഞ്ഞു. മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് പേരറിവാ ളന്റെ അമ്മ വീണ്ടും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്. മോചനം സാദ്ധ്യമായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മാറിനിന്ന് എതിർപ്പ് അറിയിക്കുമെന്നും രാജ്ഭവന് മുന്നിൽ പ്രതിഷേധിക്കുമെന്നും പേരറിവാളന്റെ അമ്മ വെളിപ്പെടുത്തി യിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചർച്ചയാകുമെന്ന ഇതോടെ ഏതാണ്ട് ഉറപ്പായി.
പ്രതികളുടെ മോചനകാര്യത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാ നം എടുക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി യിരുന്നതാണ്. എന്നാൽ കേസിലെ അന്താരാഷ്ട്ര ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നാണ് സംസ്ഥാന ഗവർണറുടെ നിലപാട്. അവ്യക്തമായ കുറ്റപത്രത്തിൻമേലാണ് പേരറിവാളനും നളിനിയു മടക്കം മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കിടന്നതെന്ന് ശിക്ഷ വിധിച്ച ജസ്റ്റിസ് കെ ടി തോമസ് നേരത്തെ സോണിയാഗാന്ധിയ്ക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നതാണ്.