Kerala NewsLatest News
പ്രായ പൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, 50 കാരന് പിടിയില്‍
പാലക്കാട്: പ്രായ പൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ 50 കാരന് അറസ്റ്റില്‍. സംഭവത്തില്‍ കുലുക്കല്ലൂര്‍ സ്വദേശി പുല്ലാനിക്കാട്ടില്‍ മുഹമ്മദ് ബഷീര്‍ (50) നെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. പത്തു വയസ്സുകാരന് നേരെയാണ് ലൈഗികാതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11മണിയോടെയായിരുന്നു് സംഭവം.
നാട്യമംഗലത്ത് ബാര്‍ബര്‍ഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീര്‍ കുട്ടിയെ മുടി വെട്ടിതരാം എന്ന വ്യാജേന് തന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് വിളിച്ചു വരുത്തി ലൈഗിംകാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.