ആർ എസ് എസ് പത്രം കേസരിയിൽ കത്തോലിക്കാ സഭയെ അവഹേളിക്കുന്ന ലേഖനം: പ്രതിഷേധിച്ച് കെ സി വൈ എം
NewsKeralaNationalPolitics

ആർ എസ് എസ് പത്രം കേസരിയിൽ കത്തോലിക്കാ സഭയെ അവഹേളിക്കുന്ന ലേഖനം: പ്രതിഷേധിച്ച് കെ സി വൈ എം

കോട്ടയം: കത്തോലിക്കാ സഭയേയും ദേവ സഹായം പിള്ളയേയും അധിക്ഷേപിച്ച് ആർ എസ് എസ് പത്രം കേസരിയിൽ ലേഖനം.

ദേവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും’ എന്ന തലക്കെട്ടോടെ കേസരിയില്‍ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിനെതിരാണ് വിമര്‍ശനം.

ലേഖനത്തിനെതിരെ ക്രിസ്ത്യൻ യുവജന സംഘടനയായ കെ സി വൈ എം ആണ് രംഗത്ത് വന്നത്. ‘ദേവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും’ എന്ന ലേഖനത്തിൽ ക്രിസ്ത്യൻ സഭയേയും ദേവസഹായം പിള്ളയേയും അവഹേളിക്കുന്ന രീതിയാലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ലേഖനം പിൻവലിച്ച് കേസരി മാപ്പ് പറയണമെന്നാണ് കെ സി വൈ എം പറയുന്നത്.

ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായം പിള്ളയെന്നാണ് കേസരിയിലെ ലേഖനത്തില്‍ ആരോപിക്കുന്നത്.

ദേവസഹായം പിള്ളയെ വാഴ്ത്തിക്കൊണ്ടുള്ള കഥകള്‍ മതം മാറ്റ പദ്ധതിയുടെ ഭാഗമായി മെനഞ്ഞെടുത്തതാവാനാണ് സാധ്യത. സാമ്പത്തിക പരാധീനതകളനുഭവിച്ചിരുന്ന ദേവസഹായം പിള്ളയെ ഇത് മുതലെടുത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയതാണ്.

ഹിന്ദു കുടുംബത്തില്‍ ജനിച്ച്, പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ദേവസഹായം പിള്ളയെ 1752 ലാണ് രാജകല്‍പ്പന പ്രകാരം വെടിവെച്ചുകൊന്നത്. എന്നും ലേഖനത്തിൽ പറയുന്നത്.

Related Articles

Post Your Comments

Back to top button