BusinessecnomyindiaLatest NewsNationalNewsWorld

”ആമസോണിലെ കൂട്ടപിരിച്ചുവിടലിന് പിന്നിൽ നിർമിത ബുദ്ധി അല്ല”; കാരണം വ്യക്തമാക്കി സിഇഒ

ആമസോണിലെ കൂട്ടപിരിച്ചുവിടലിന് പിന്നിൽ നിർമിത ബുദ്ധി (AI) കാരണമല്ലെന്ന് സിഇഒ ആൻഡി ജാസി വ്യക്തമാക്കിയിട്ടുണ്ട്. 2022ന് ശേഷം കമ്പനിയിൽ നടന്നതിൽ ഏറ്റവും വലിയ പിരിച്ചുവിടലായ ഇതിൽ 14,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. തൊഴിലാളികൾക്ക് ഔദ്യോഗിക മെയിൽ അയച്ചായിരുന്നു തീരുമാനം അറിയിച്ചത്. സംഭവം വലിയ ചർച്ചയായതിനെ തുടർന്ന്, ഇതിന് പിന്നിൽ എഐ ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചതോടെ, ജാസി തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

“തൊഴിലാളികളെ ഒഴിവാക്കാനുള്ള തീരുമാനം സാമ്പത്തിക പ്രതിസന്ധിയുടേതോ എഐ സ്വാധീനത്തിന്റേതോ അല്ല,” എന്ന് ജാസി വ്യക്തമാക്കി. 2017 മുതൽ 2022 വരെ കമ്പനിയിലുണ്ടായ വിപുലമായ തൊഴിൽ വർധനവ് പ്രവർത്തനത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് വർധിച്ച തൊഴിലാളികളുടെ എണ്ണം പ്രതിദിന പ്രവർത്തന നിരീക്ഷണത്തെയും കാര്യക്ഷമതയെയും ബാധിച്ചതിനാൽ, പ്രവർത്തന വേഗത കുറയുകയായിരുന്നു. അതിനാൽ കമ്പനിയെയും അതിന്റെ പ്രവർത്തന രീതിയെയും സ്റ്റാർട്ടപ്പ് മാതൃകയിലേക്ക് തിരിച്ചുകൊണ്ടുവരാനും, കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഈ നടപടി ആവശ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പിരിച്ചുവിടലിൽ പ്രധാനമായും ഓഫീസ്, കോർപ്പറേറ്റ് ജോലികളിലുള്ളവർ ആയിരുന്നു ബാധിതർ. എഐയുടെ വരവ് തൊഴിലാളികളുടെ എണ്ണം ഭാവിയിൽ ക്രമേണ കുറയ്ക്കുമെന്ന് മുൻപ് ജാസി സൂചന നൽകിയിരുന്നെങ്കിലും, ഈ സംഭവത്തിൽ അതിന് ബന്ധമില്ലെന്നും, ഇത് കമ്പനിയുടെ “സാംസ്‌കാരിക പുനഃസജ്ജീകരണത്തിന്റെ ഭാഗം” മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tag: ”Artificial intelligence is not behind mass layoffs at Amazon”; CEO clarifies the reason

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button