സർക്കാര്‍ ചിലവിൽ പാർട്ടി പരസ്യം നല്‍കി,അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ്
NewsKerala

സർക്കാര്‍ ചിലവിൽ പാർട്ടി പരസ്യം നല്‍കി,അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ്

ന്യൂഡൽഹി: സർക്കാർ ചെലവിൽ പാർട്ടി പരസ്യം നൽകിയതിൽ എഎപിയോട് പിഴയടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ്. പത്ത് ദിവസത്തിനുളളിൽ എഎപി 163.62 കോടി അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി ഡയറക്ടറേറ്റ് നോട്ടീസയച്ചു.

ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണ് എന്ന് ആം ആദ്മി കുറ്റപ്പെടുത്തി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരസ്യങ്ങൾ ദില്ലിയിൽ അടക്കം നൽകുന്നു. ഈ പണം തിരിച്ചു പിടിച്ചോ എന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദിച്ചു. ഡിസംബർ 20 ന് 97 കോടി രൂപ തിരിച്ചു പിടിക്കാൻ ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ​ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ എഎപി രം​ഗത്തെത്തിയിരുന്നു. ​ഗവർണർക്ക് അത്തരമൊരു അധികാരമില്ലെന്ന് എഎപി ചൂണ്ടിക്കാട്ടിയിരുന്നു,

Related Articles

Post Your Comments

Back to top button