ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിൻവാതിൽ നിയമനം നടത്തുന്നു; വി ഡി സതീശൻ
NewsKerala

ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിൻവാതിൽ നിയമനം നടത്തുന്നു; വി ഡി സതീശൻ

തിരുവനന്തപുരം; കരാര്‍ നിയമനത്തിന് ലിസ്റ്റ് തേടി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ ശുപാർശ കത്ത് അയച്ച സംഭവത്തിലെ ക്രൈം അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. അതേസമയം ചെറുപ്പക്കാരെ വഞ്ചിച്ച് നടത്തിയ പിൻവാതിൽ നിയമനങ്ങൾ റദ്ദ് ചെയ്യണം. യോഗ്യതകൾ ഉണ്ടായിട്ട് കാര്യമില്ല. യൂണിവേഴ്സിറ്റി നിയമനങ്ങൾക്ക് സിപിഐഎം നേതാവിന്റെ ഭാര്യയായിരുന്നാലേ കാര്യമുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു.

ആനാവൂർ നാഗപ്പൻ എന്നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടർ ആയത് ? ഡിആർ അനിൽ കത്തെഴുതിയെന്ന് സമ്മതിച്ചു, ആ മാന്യതയെങ്കിലും മേയറിൽ നിന്ന് പ്രതീക്ഷിക്കുന്നു.പിൻവാതിൽ നിയമനങ്ങൾ എംപ്ലോയ്മെന്റ് വഴിയാക്കാനുള്ള തീരുമാനം മേയറുടെ കത്തിനെ തുടർന്ന് , അക്കാര്യത്തിൽ മേയറോട് നന്ദിയുണ്ടെന്നും സതീശന്‍ പരിഹസിച്ചു.

Related Articles

Post Your Comments

Back to top button