‘ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്’; മേയ‍ര്‍ മാപ്പുപറഞ്ഞാലും മതിയെന്ന് കെ സുധാകരൻ
NewsKerala

‘ആര്യ ചെറിയപ്രായമാണ്, ബുദ്ധി കുറവാണ്’; മേയ‍ര്‍ മാപ്പുപറഞ്ഞാലും മതിയെന്ന് കെ സുധാകരൻ

കണ്ണൂർ: കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാരാജേന്ദൻ മാപ്പുപറഞ്ഞാലും മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് അഭിപ്രായമെന്നും മാപ്പ് പറഞ്ഞാല്‍ ഇക്കാര്യം പാ‍ര്‍‌ട്ടി ച‍ര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിയില്ലാത്ത മേയ‍ര്‍ക്ക് ഉപദേശം നൽകാന്‍ പാര്‍ട്ടിനേതൃത്വത്തിന് സാധിക്കണമെന്നും സുധാകരന്‍ പ്രതികരിച്ചു.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസും പ്രതിപക്ഷവും രാജി ആവശ്യവുമായി പ്രതിഷേധം നടത്തുമ്പോഴാണ് കെ സുധാകരന്റെ വ്യത്യസ്ത അഭിപ്രായപ്രകടനം. അതേസമയം, കേസില്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയത്. കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുഡിഎഫിന്റെയും തീരുമാനം. അതിനിടെ മേയറുടെ പരാതിയിൽ അന്വേഷണ സംഘം ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും

Related Articles

Post Your Comments

Back to top button